​ ലോഡ്ൽ വ്യാ​ജ വി​ലാ​സം ന​ൽ​കി മു​റി​യെ​ടു​ത്ത് കാമുകിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു കടന്ന പ്രതി പിടിയിൽ


തൃ​ശൂ​ർ / കാമുകിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന പിടികിട്ടാപുള്ളി അറസ്റ്റിൽ. 56 കാരനായ തമിഴ്നാട് സ്വദേശി വേൽമുരുകനാണ് പോലീസ് പിടിയിലായത്. 2008 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൃ​ശൂ​രി​ലെ ലോ​ഡ്ജി​ൽ വ്യാ​ജ വി​ലാ​സം ന​ൽ​കി മു​റി​യെ​ടു​ത്ത് മു​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി​യാ​യ അ​മ്മി​ണി​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി ആ​ഭ​ര​ണ​ങ്ങ​ൾ കൈയ്യിലാക്കി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇതിനിടെ പ്രതിയെ പോലീസ് പിടിച്ചെങ്കിലും ജാമ്യത്തിലിറങ്ങിയ ഇയാൾ മുങ്ങുകയായിരുന്നു. തുടർന്ന് പിടികിട്ടാപ്പുള്ളിയായി പോലീസ് പ്രഖ്യാപിച്ച വേൽമുരുകനാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
25 വർഷങ്ങൾക്ക് മുൻപ് ഭാര്യയെ ഉപേക്ഷിച്ച് കേരളത്തിലെത്തിയ വേൽമുരുകൻ കൂടെ ജോലിചെയ്യുന്ന അമ്മിണിയുമായി അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് ഇവർ തമിഴ്നാട്ടിലേക്ക് പോകുകയും ഒരുമിച്ച് താമസവും തുടങ്ങി. എന്നാൽ നാലുമാസങ്ങൾക്ക് ശേഷം അഭിപ്രായ വ്യത്യാസങ്ങൾ വന്നത്തോടുകൂടെയാണ് അമ്മിണിയെ ഒഴുവാക്കാനായി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി പ്രതി സ്വർണാഭരണങ്ങളുമായി കടന്നത്. സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതി ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയതോടുകൂടെ പോലീസ് വെട്ടിലായി.
തുടർന്ന് കേരളത്തിലും തമിഴ്നാട്ടിലുമായി പ്രതി ഒളിവിൽ കഴിഞ്ഞ പ്രതി, എറണാകുളത്തെ വാഴക്കാലയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്.


Previous Post Next Post