സിഐയെ വകവരുത്തുമെന്ന് ഭീഷണി; കത്ത് മനുഷ്യവിസർജ്യമുള്ള കവറിൽ


പാലക്കാട്∙ ഷോളയൂർ സിഐ വിനോദ് കൃഷ്ണനെ വധിക്കുമെന്നറിയിച്ച് ഭീഷണിക്കത്ത്. ശനിയാഴ്ച രാവിലെയാണ് പേരു വെളിപ്പെടുത്താതെ കോഴിക്കോടുനിന്നു കത്തും മനുഷ്യ വിസർജ്യമടങ്ങിയ കവറുമെത്തിയത്. സാധാരണക്കാർക്ക് നേരെ നീതിപൂർവമായ നടപടി എടുത്തില്ലെങ്കിൽ വകവരുത്തുമെന്നാണ് അസഭ്യം നിറഞ്ഞ ഭീഷണിക്കത്തിന്റെ ഉള്ളടക്കം. സംഭവത്തിൽ ഷോളയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
അടിപിടിക്കേസിൽ വട്ടലക്കി ഊരിലെ ആദിവാസി ആക്‌ഷൻ കൗൺസിൽ ഭാരവാഹി വി.എസ്.മുരുകൻ, പിതാവ് ചെറിയൻ മൂപ്പൻ എന്നിവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ സിഐയ്ക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. 
Previous Post Next Post