കോവിഡ് കേസുകൾ ഉയരുമെന്ന് മുന്നറിയിപ്പ്






തിരുവനന്തപുരം :  ഓണാഘോഷങ്ങൾക്കു ശേഷം കോവിഡ് കേസുകൾ ഉയരുമെന്ന് മുന്നറിയിപ്പുനൽകി ആരോഗ്യവിദഗ്ധർ. 

ഒരാഴ്ചയ്ക്കുള്ളിൽ പ്രതിദിനരോഗികളുടെ എണ്ണം 25,000 മുതൽ 30,000 വരെയായി വർധിക്കുമെന്നാണ് വിലയിരുത്തൽ. 
സെപ്റ്റംബറിൽ ആകെ രോഗികളുടെ എണ്ണം നാലുലക്ഷംവരെ ഉയരുമെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നു. 

മൂന്നുമാസത്തിനിടെ ശനിയാഴ്ച രോഗ സ്ഥിരീകരണനിരക്ക് 17 ശതമാനം കടന്നു.  ഞായറാഴ്ച ഇത് 16.4 ശതമാനമായിരുന്നു. 

ഇളവുകൾ പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ രോഗസ്ഥിരീകരണനിരക്ക് ഉയരുകയാണ്.
Previous Post Next Post