ആലപ്പുഴ : കണിച്ചുകുളങ്ങരയിൽ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ സ്വദേശി രാജീവനാണ് മരിച്ചത്.45 വയസായിരുന്നു.
ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം.
ചന്തിരൂർ സ്വദേശി അജയന്റെ ഉടമസ്ഥതയിലുള്ളതാണ് വാൻ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രാജീവൻ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന.