അഞ്ച് മാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍.





പന്തളം : അഞ്ച് മാസം മുമ്പ് വിവാഹിതയായ യുവതി  ഭർതൃഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍.

ചാരുമൂട് താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി രാഹുല്‍ ഭവനത്തില്‍ അഞ്ജുവാണ് (19) മരിച്ചത്. ഭര്‍ത്താവ് കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് കുറ്റിത്തറ കിഴക്കേതില്‍ ഉമേഷിന്റെ വീട്ടില്‍ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ഭര്‍ത്താവ് ജോലിക്ക് പോയ സമയത്താണ് അഞ്ജു ആത്മഹത്യ ചെയ്തത്. ജോലിക്കു പോയിരുന്ന ഉമേഷ് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തി അഞ്ജുവിനെ വിളിച്ചിട്ടും വിളികേട്ടില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2021 ഫെബ്രുവരി ഒന്നിനായിരുന്നു ഇവരുടെ വിവാഹം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് താമരക്കുളത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

أحدث أقدم