വാട്ട്സ്ആപ്പ് കൂട്ടായ്മ വഴി പൂര്‍വ വിദ്യാര്‍ത്ഥികൾ കണ്ട് മുട്ടി, അഞ്ച് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടമ്മ യുവാവിനൊപ്പം ഒളിച്ചോടി.




ആലപ്പുഴ/ അഞ്ച് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പൂര്‍വ വിദ്യാര്‍ത്ഥികളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മ വഴി പഴയ പരിചയം പുതുക്കി സ്‌കൂള്‍ സഹപാഠിയായിരുന്ന യുവാവിനൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിലായി. കായംകുളം കൃഷ്ണപുരം കാപ്പില്‍ മേക്ക് കുറ്റപ്പുറത്ത് തറയില്‍ രമ്യ(28), കാപ്പില്‍ മേക്ക് വന്ദനം വീട്ടില്‍ വികാസ് (28) എന്നിവരാണ് അറസ്റ്റിലായത്. യുവാവ് അവിവാഹിതനാണ്. ഇരുവരും കായംകുളത്ത് നിന്നാണ് പിടിയിലാവുന്നത്.

സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കി രണ്ടു പേരും പ്രണയത്തിലാവുകയായിരുന്നു. അടുത്തകാലത്താണ് ഇവർ തമ്മിൽ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കുന്നത്. പത്ത് ദിവസം മുന്‍പായിരുന്നു അഞ്ച് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചുള്ള യുവതിയുടെ ഒളിച്ചോട്ടം. വീട്ടമ്മയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കായംകുളം പോലീസില്‍ പരാതി നൽകുകയായിരുന്നു.
യുവതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെയും കായംകുളത്ത് വെച്ചുതന്നെ കസ്റ്റഡിയിലെടുത്തു. വീട്ടമ്മ അഞ്ച് വയസ്സുള്ള കുട്ടിയെ മന:പൂര്‍വ്വം ഉപേക്ഷിച്ച് പോയതാണെന്നു ബോധ്യപ്പെടുകയും തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം വീട്ടമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്യുകുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയെ ഇരുവരെയും റിമാന്‍ഡ് ചെയ്തു.


أحدث أقدم