ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവമുണ്ടായത്. വീട്ടിൽ ബന്ധുവായ കുട്ടിയോടൊപ്പം കളിക്കുകയായിരുന്നു നസ്വ. അതിനിടെ തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വാളക്കുളം കെഎച്ച്എം ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. നസ്റീന, നസ്റിയ, നസ്മിയ, നിഷാന എന്നിവർ സഹോദരങ്ങളാണ്.