കോട്ടയത്ത് നാട്ടകം സുരേഷ് , ആലപ്പുഴയില്‍ ബാബുപ്രസാദ്; ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു




 
ന്യൂഡല്‍ഹി: ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം പാലോട് രവി, കൊല്ലം പി രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട സതീശ് കൊച്ചുപറമ്പില്‍, ആലപ്പുഴ ബാബുപ്രസാദ്, കോട്ടയം നാട്ടകം സുരേഷ്, ഇടുക്കി പി സി മാത്യു, എറണാകുളം മുഹമ്മദ് ഷിയാസ്, തൃശൂര്‍ ജോസ് വള്ളൂര്‍, പാലക്കാട് എ തങ്കപ്പന്‍, കോഴിക്കോട് കെ പ്രവീണ്‍ കുമാര്‍, വയനാട് എന്‍ ഡി അപ്പച്ചന്‍, മലപ്പുറം വി എസ് ജോയ്, കണ്ണൂര്‍ മാര്‍ട്ടിന്‍ ജോര്‍ജ്,കാസര്‍കോട് പി കെ ഫൈസല്‍. 

ഏറെ അഭ്യൂഹങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമാണ് ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നിരിക്കുന്നത്. ആലപ്പുഴയില്‍ രമേശ് ചെന്നിത്തല നിര്‍ദേശിച്ച പേരാണ് അംഗീകരിച്ചിരിക്കുന്നത്. കോട്ടയത്ത് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച നാട്ടകം സുരേഷിനെയും ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. 
أحدث أقدم