പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കുമെന്നും സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വധുവിന്റെ ചിത്രങ്ങള്‍ക്ക് പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ ഉപയോഗിക്കാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കൊച്ചി കുഫോസിലെ വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒട്ടുമിക്ക ജ്വല്ലറികളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ്.
ഇതിന് മാറ്റമുണ്ടാകണം. സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുഫോസില്‍ ബിരുദധാന ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ സ്ത്രീധനം വാങ്ങില്ലെന്ന സത്യവാങ്മൂലം ഗവര്‍ണര്‍ക്ക് കൈമാറി.