എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികൾ… ബിജെപി അധ്യക്ഷൻ



തിരുവനന്തപുരം: കാശി ആർട്ട് കഫേ വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മലയാളികൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണെന്നും ഏതെങ്കിലും ഉത്തരേന്ത്യക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു. 



വിവാദവുമായി ബന്ധപ്പെട്ട വീഡിയോയുടെ പിന്നാലെ നടക്കേണ്ട കാര്യമില്ലെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ് ചർച്ച ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മതേതരത്വത്തെ സെലക്ടീവായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. സവർക്കറെ അപമാനിച്ചപ്പോൾ മുഖ്യമന്ത്രി എവിടെയായിരുന്നുവെന്നും ഹിന്ദുവികാരം വ്രണപ്പെട്ടപ്പോൾ പ്രതികരണമുണ്ടായില്ലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ജിന്ന കേരളത്തിൽ ആരുടെ മാതൃകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാശി ആർട്ട് കഫേ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം

Previous Post Next Post