കാമുകൻ കാമുകിയെ ചതിച്ചു, കാമുകി വീടിനെ ചതിച്ചു, കാമുകനും കാമുകിയും ചോരക്കുഞ്ഞിനെ ചതിച്ചു.




പത്തനംതിട്ട/ കാമുകനിൽ നിന്ന് ഗർഭിണിയായ വീട്ടമ്മ പ്രസവിച്ച കുഞ്ഞിനെ കാമുകനെ ഏൽപിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് മൂന്നു ദിവസം മുലപ്പാൽ കിട്ടാതെ നവജാത ശിശു അവശനിലയിലായി. സംഭവം അറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലോടെ 24 കാരനായ കാമുകനും 37 കാരിയും വീട്ടമ്മയുമായ കാമുകിയും തീർത്തും വെട്ടിലായി.
പത്തനംതിട്ട പെരുംപെട്ടി സ്വദേശിയും 24 കാരനായ ബസ് ഡ്രൈവറും, റാന്നി സ്വദേശിനിയായ 37 കാരി യുവതിയും സോഷ്യൽ മീഡിയ വഴിയാണ് പരിചയത്തിലാവുന്നത്. വീട്ടമ്മയുടെ ഭർത്താവിന് കുവൈറ്റിലാണ് ജോലി. ഇവർക്ക് 16 വയസുള്ള ഒരു മകളും
ഞാൻ മൂലം കാമുകിയുടെ കുടുംബത്തിന് കുഴപ്പമൊന്നും വരരുതെന്ന് പറഞ്ഞാണ് കാമുകൻ കുഞ്ഞിനെ സ്വന്തം വീട്ടിൽ കൊണ്ടുപോകുന്നത്. പ്രശ്‍നം സങ്കീർണ്ണമായതോടെ കാമുകൻ കുട്ടിയുടെ പിതൃത്വം ഇപ്പോൾ നിഷേധിക്കുകയാണ്. വീട്ടമ്മയും കുഞ്ഞു തന്റേതല്ലെന്നു വരെ പറഞ്ഞ നോക്കി. കുഞ്ഞിനെ ഇപ്പോൾ രണ്ടു പേർക്കും വേണ്ട. നാട്ടുകാർ അറിഞ്ഞ തോടെ കുഞ്ഞിനെ കാമുകനും വേണ്ടാതാവുകയായിരുന്നു. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ് ഇപ്പോൾ കുട്ടിയുള്ളത്. കാമുകനും കാമുകിക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാനിരിക്കുകയാണ്.

വീട്ടമ്മ ഗർഭിണിയായിരുന്ന വിവരം വീട്ടുകാരിൽ നിന്ന് മറച്ചു വെച്ചിരുന്നു. ജൂലൈ അവസാനത്തോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ആണ് യുവതി പ്രസവവയ്ക്കുന്നത്. മറ്റാരും കൂടെ നിൽക്കാനില്ലാത്തതിനാൽ ഒരു ഹോം നഴ്‌സിനെയാണ് ഏർപ്പാടാക്കിയിരുന്നത്. ശമ്പളം കിട്ടില്ലെന്ന് സംശയം തോന്നിയ ഹോം നേഴ്സ് ആവട്ടെ രണ്ടാം ദിവസം തന്നെ സ്ഥലം വിട്ടു. യുവതിക്ക് ബൈസ്റ്റാൻഡർ വേണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. മറ്റാരും നിൽക്കാൻ ഇല്ലാഞ്ഞതിനാൽ കാമുകൻ പറയുന്നത് കേട്ട് ബൈസ്റ്റാൻഡർ ആയി നിൽക്കാൻ അയാൾക്ക് അനുമതി നൽകുകയായിരുന്നു.
സിസേറിയനിലൂടെ ജൂലൈ 28 ന് ആണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകുന്നത്. ആശുപത്രിയിൽ നിന്നും 31ന് അമ്മയും കുഞ്ഞും കാമുകനും മടങ്ങി. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴേ മുൻകൂട്ടി തീരുമാനിച്ചിരുന്നത് പോലെ യുവതി കുഞ്ഞിനെ കാമുകനെ ഏൽപ്പിക്കുകയായിരുന്നു. ഭർത്താവും മകളും ബന്ധുക്കളും സംഭവം അറിയുമെന്നതിനാ ലാണ് സ്വന്തം കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടു പോകാൻ കഴിയാതെ വീട്ടമ്മ കാമുകന് കൈമാറുന്നത്
ചോരകുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയ യുവാവ് അമ്മയും പെങ്ങളും പല തവണ ചോദിച്ചിട്ടും കുട്ടി എവിടെ നിന്നാണെന്ന് പറഞ്ഞിരുന്നില്ല. അതേസമയം, മൂന്നു ദിവസം മുലപ്പാൽ കിട്ടാതെ കുഞ്ഞു അവശ നിലയിലായതോടെ വീണ്ടും കുഞ്ഞുമായി കാമുകൻ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തി.
ഇതിനിടെ സംഭത്തെ പറ്റി യുവാവിന്റെ മാതാവും സഹോദരിയും ജില്ലാ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ കൊല്ലം ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ കെ സജിനാഥ് ആണ് ഇടപെടുന്നത്. ആരോഗ്യ സ്ഥിതി വീണ്ടെടുത്ത കുഞ്ഞിനെ ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ ഫീഡിങ് സെന്ററായ പത്തനംതിട്ട ഓമല്ലൂർ തണലിലേക്ക് മാറ്റി.
പിന്നാലെ കുട്ടിയുടെ അമ്മയെയും കാമുകനെയും കണ്ടെത്തുകയായിരുന്നു. കുട്ടി തങ്ങളുടേതല്ലെന്നാണ് മാതാവും കാമുകനും ഇപ്പോൾ പറഞ്ഞുകൊണ്ടേയിരിക്കുന്നത്. പ്രസവിച്ചതിനും, കുഞ്ഞിനെ കൊണ്ടു പോയതിനുമെല്ലാം ആശുപത്രിയിൽ രേഖയും സിസിടിവി ദൃശ്യങ്ങളും ഉള്ളപ്പോഴാണ് താൻ പ്രസവിച്ച കുട്ടിയല്ലെന്നു വീട്ടമ്മ രക്ഷക്കായി പറയുന്നത്. കുട്ടി തന്റെയല്ലെന്ന കാമുകന്റെ വാദത്തിലെ സാരിയും തെറ്റും അറിയാൻ ഇനി ഡിഎൻഎ ടെസ്റ്റ് നടത്തേണ്ട അവസ്ഥയാണ്.

 



Previous Post Next Post