റ്റിജോ ഏബ്രഹാം
കുവൈത്ത് സിറ്റി :
ഇന്ത്യക്കാരുടെ കുവൈത്തിലേക്കുള്ള മടങ്ങി വരവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റെഡയുമായി ചർച്ച നടത്തി . എംബസ്സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ പൗരന്മാർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ പ്രോസസ്സിംഗ് ത്വരിതപ്പെടുത്തിയെന്നും ക്യുആർ കോഡ് സ്കാനിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ തത്സമയം പരിഹരിക്കുമെന്നും റെഡ ഉറപ്പ് നൽകി .18 വയസ്സിനു താഴെ പ്രായമായ കുട്ടികൾ, ഗർഭിണികൾ മുതലായ വിഭാഗങ്ങളെ വാക്സിനേഷൻ നിബന്ധനയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായും അദ്ധേഹം വ്യക്തമാക്കിഇന്ത്യയില് നിന്നും നേരിട്ടുള്ള യാത്രക്കാരുടെ വരവും ആരോഗ്യ പ്രവര്‍ത്തകരുടെ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു . ഇന്ത്യൻ നഴ്സുമാർക്കും അവരുടെ കുടുംബങ്ങൾക്കുമായി കുവൈറ്റിലേക്ക് നേരിട്ടുള്ള പ്രവേശനം ഉടൻ അനുവദിക്കും. ഇതോടെ ഇന്ത്യക്കാരുടെ നേരിട്ടുള്ള പ്രവേശനം സംബന്ധിച്ചകാര്യങ്ങളിൽ വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.