കോട്ടയം: പാമ്പാടിയിൽ 14 കാരി പീഡനത്തിനിരയായ കേസിൽ രണ്ടാനച്ഛൻ അറസ്റ്റിലായി. പെൺകുട്ടിയുടെ നാലരമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചിരുന്നു. പെൺ കുട്ടിയുടെ മൊഴി പോലീസ് വിശ്വസിച്ചിരുന്നില്ല
ഏപ്രിൽ 16 ന് പെൺകുട്ടി തനിച്ചാണ് സാധനങ്ങൾ വിൽക്കുന്നതിനായി മണർകാട് ഭാഗത്ത് എത്തിയത്. തുടർന്ന് പ്രദേശത്തെ കടകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി വിൽപ്പന നടത്തി. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ മണർകാട് ജങ്ഷനിൽ നിൽക്കെ ചുവന്ന കാറിലെത്തിയ അപരിചിതൻ കരകൗശലവസ്തുക്കൾ വാങ്ങാമെന്നും പണം വീട്ടിലാണെന്നും കൂടെ വന്നാൽ തരാമെന്നും പറഞ്ഞു. കുട്ടിയെ കയറ്റി കാർ തിരുവഞ്ചൂർ ഭാഗത്തേക്ക് ഓടിച്ചു പോയി.
ഇടക്ക് ഹോട്ടലിൽ കയറി ഇരുവരും ഭക്ഷണം കഴിച്ചു. തിരികെ മടങ്ങുന്നതിനിടെ ഇയാൾ ചോക്ക്ലേറ്റും മാംഗോ ജ്യൂസും നൽകി. ഇതുകഴിച്ചയുടൻ പെൺകുട്ടി മയങ്ങിപ്പോയി. വൈകിട്ട് അഞ്ചു മണിയോടെ ഉണർന്നപ്പോൾ കാർ മണർകാട് ബസ് സ്റ്റോപ്പിലായിരുന്നു. തുടർന്ന് ബസിൽ കയറി വീട്ടിലെത്തി. എന്നാണ് പെൺകുട്ടി പോലീസിൽ പറഞ്ഞത്
ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടെതിനെ തുടർന്നുള്ള പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് പെൺകുട്ടിക്ക്
രക്തസ്രാവം ഉണ്ടെന്നും കണ്ടെത്തി. തുടർന്ന് കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
തുടർന്ന്
ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി കെ.എൽ. സജിമോന്റെ മേൽനോട്ടത്തിൽ പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ യു. ശ്രീജിത്ത്, മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ കേസ് അന്വേഷണത്തിലാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത് ഫോൺ വിളികളുടെ വിശദ വിരങ്ങളിലാണ്.
മുണ്ടക്കയം സ്വദേശിയാണ് രണ്ടാനച്ചൻ ' മേസ്തിരി പണിക്കാരനായ ഇയാൾ നിർമ്മിക്കുന്ന കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത് കുട്ടികളാണ് വിറ്റുകൊണ്ടിരുന്നത്