തിരുവനന്തപുരം/ തിരുവനന്തപുരം ലോ അക്കാഡമിയുടെ മൈതാനത്ത് അധ്യാപകന് തീകൊളുത്തി ആത്മഹത്യ ചെയ്തു. സുനില്‍ കുമാര്‍ എന്ന അധ്യാപകനാണ് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ സുനില്‍ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.
ബുധനാഴ്ച ഉച്ചയോടെയാണ് സുനില്‍ കുമാറിനെ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ കാണുന്നത്. എന്നാല്‍ രാവിലെയും സുനില്‍ കുമാര്‍ കോളേജ് പരിപാടികളില്‍ സജീവമായിരു ന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നുണ്ട്.
മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന് സമീപത്ത് നിന്ന് പെട്രോള്‍ കുപ്പി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം വഴയില സ്വദേശിയാണ് സുനില്‍ കുമാര്‍. പത്ത് വര്‍ഷമായി ലോ കോളേജ് അക്കാഡമിയിലാണ് ജോലി നോക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ കഴിഞ്ഞദിവസം മരണത്തെക്കുറിച്ച് പറയുന്ന ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു.