കോവിഡ് ചികിത്സയിലായിരുന്ന വയോധികയുടെ സ്വർണം മോഷ്ടിച്ചു,നഴ്സ് അറസ്റ്റിൽ


കോവിഡ് ചികിത്സയിലായിരുന്ന വയോധികയുടെ സ്വര്‍ണ്ണാഭരണമാണ് മോഷണം പോയത്. അറസ്റ്റിലായത് എന്‍ എസ് സുലു. 12 ഗ്രാമിന്റെ വള മോഷണം പോയ കേസിലാണ് അറസ്റ്റ്.

പ്രതി രണ്ട് ദിവസം മുന്‍പ് മോഷ്ടിച്ച സ്വര്‍ണ്ണം കങ്കരപ്പടിയിലെ ജ്വല്ലറിയില്‍ വിറ്റിരുന്നു. ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തു. പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കി.


Previous Post Next Post