പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് പരാതിക്കാരിയുടെ ഒരു ചുംബനം വേണം, ഒപ്പം അശ്ലീലം പറച്ചിലും സംഭവത്തിൽ കേസ്സ് എടുത്തു സേനക്ക് ഇത്തരം ഞരമ്പ് രോഗികൾ അപമാനമെന്ന് സാമൂഹ്യ മാധ്യമങ്ങൾ


കൊല്ലം / നിയമം കാത്തു സൂക്ഷിക്കാൻ നിയുക്തരായ പോലീസ് തന്നെ ഇങ്ങനെ തുടങ്ങിയാലോ? പരാതിക്കാരിയായെത്തുന്ന സ്ത്രീകൾക്ക് ഒരല്പം അഴകുണ്ടെങ്കിൽ പിന്നെ ആ ഫോണിൽ കാര്യത്തിനും അല്ലാതെയും വിളിയോട് വിളി. അശ്ലീലം പറച്ചിൽ, പിന്നെ ചുംബനം ചോദിക്കൽ.. അശ്ളീല സംഭാഷണങ്ങൾ തുടർകഥ യായപ്പോഴാണ് സിവിൽ പോലീസ് ഓഫീസർക്ക് ചുംബനം കൂടി വേണമെന്ന നിർബന്ധബുദ്ധി തോന്നിയത്. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കേരള പോലീസിന് തന്നെ അപമാനം വരുത്തി വെച്ചിരിക്കുകയാണ്.
പരാതിയുമായെത്തിയ യുവതിയെ ഫോണിൽ വിളിച്ചു അശ്ളീലം പറയുകയും ചുംബനം ചോദിക്കുകയും ചെയ്ത പോലീസ് ഓഫീസർക്കെതിരെ നടപടി. കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു ജോണിനെതിരെയാണ് കലയപുരം സ്വദേശിയായ യുവതിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
വീടിനു മുന്നിൽ മദ്യപാനികളുടെ ബഹളങ്ങൾക്കെതിരെ പരാതിയുമായി നാലു ദിവസം മുൻപാണ് യുവതി കൊട്ടാരക്കര സ്‌റ്റേഷനിൽ എത്തിയത്. തുടർന്ന് എതിർ കക്ഷികളെ വിളിപ്പിച്ച് പോലീസ് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.
പിന്നാലെയാണ് പരാതിക്കാരിയുടെ മൊബൈലിൽ ബിജു ജോൺ വിളിക്കാൻ തുടങ്ങുന്നത്. അശ്ളീല സംഭാഷണങ്ങൾക്കൊപ്പം, സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ യുവതിയോട് ചുംബനം ചോദിക്കുകയും ചെയ്തു. അശ്ളീല സംഭാഷണങ്ങൾ വിവരിച്ചാണ് ബിജുവിനെതിരെ യുവതി കൊട്ടാരക്കര ഡിവൈ എസ് പി ആർ സുരേഷിന് പരാതി നൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു ജോണിനെതിരെ എഫ് ഐ ആർ രജിസ്‌റ്റർ ചെയ്തത്. അച്ചടക്ക നടപടിക്കായി റൂറൽ എസ് പി കെ ബി രവിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സസ്പെൻഷൻ നടപടിയിലേക്ക് കടക്കുക. ഇയാളെ ഇന്ന് സസ്‌പെന്റ് ചെയ്യുമെന്നാണ് വിവരം.
അതേസമയം, കൊട്ടാരക്കര സ്റ്റേഷനിലെ വനിത സെല്ലിൽ വനിത എസ് ഐമാർ തമ്മിൽതല്ലിയതിന്റെ നാണക്കേട് മാറുംമുമ്പാണ് ഓഫീസറുടെ ഭാഗത്തുനിന്നും പുതിയ അച്ചടക്ക ലംഘനം ഉണ്ടാകുന്നത്. സമാനമായ അച്ചടക്ക ലംഘനത്തിന് ഇതേ പോലീസ് സ്‌റ്റേഷനിലെ നെല്ലിക്കുന്നം സ്വദേശിയായ രതീഷ് എന്ന പോലീസുകാരനെതിരെയും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഓണനാളിൽ മദ്യപിച്ച് സ്വന്തം നാട്ടിൽ പ്രശ്നമുണ്ടാക്കി എന്ന പരാതിയിലായിരുന്നു നടപടി.

Previous Post Next Post