പെൺവാണിഭം; മോഡൽ ഇഷ ഖാൻ അടക്കം മൂന്ന് യുവതികൾ അറസ്റ്റിൽ






മുംബൈ: മോഡലിങ്ങിന്റെ മറവിൽ പെൺവാണിഭം നടത്തിയിരുന്ന മോഡലിനെയും സംഘത്തെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മോഡൽ ഇഷാ ഖാനടക്കം മൂന്ന് യുവതികളെയാണ് മുംബൈയിലെ ആഡംബര ഹോട്ടലിൽ നിന്ന് പിടികൂടിയത്.

മോഡലിങ്ങിന്റെ മറവിൽ പെൺവാണിഭ നടക്കുന്നുണ്ട് എന്ന വിവരം ലഭിച്ച പോലീസ് തന്ത്രപരമായി നീങ്ങിയാണ് ഇഷയെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. മോഡലുകളെ ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയായിരുന്നു ഇഷ ചെയ്തിരുന്നത്. ഇഷയോടാപ്പം പിടിയിലായവരിൽ മറ്റൊരു മോഡലും ടി.വി. താരവുമുണ്ടന്ന് പോലീസ് പറഞ്ഞു.

ഇഷ ഖാന്റെ ഇടപാടുകളെ കുറിച്ച് സൂചന ലഭിച്ച പോലീസ് കസ്റ്റമർ ആണെന്ന വ്യാജേനെ സമീപിക്കുകയായിരുന്നു.
 4 ലക്ഷം രൂപ ആവശ്യപ്പെട്ട ഇഷ നിരവധി ചർച്ചകൾക്ക് ശേഷമാണ് ഇടപാട് ഉറപ്പിച്ചത്. ജുഹുവിലെ ആഡംബര ഹോട്ടലിലേക്ക് കസ്റ്റമർ എന്ന വ്യാജേന വന്ന ഉദ്യോഗസ്ഥരെ ക്ഷണിച്ച ശേഷം രണ്ട് സ്ത്രീകളുമായി എത്തിയ ഇഷയെ ക്രൈം ബ്രാഞ്ചിന്റെ സഹായത്തോട് കൂടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


أحدث أقدم