കോട്ടയം : വയസ്കര രാജ്ഭവനിലെ സൗമ്യവതി തമ്പുരാട്ടിക്കാണ് ഉത്രാടക്കിഴി സമർപ്പിച്ചത് .
സർക്കാറിനുവേണ്ടി മന്ത്രി വി എൻ വാസവൻ ആണ് കൊച്ചി രാജകുടുംബത്തിലെ പിന്മുറക്കാരിയായ സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴി കൈമാറിയത്.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും സന്നിഹിതനായിരുന്നു.
കൊച്ചി രാജ വംശത്തിലെ പിൻമുറക്കാരിയായ സൗമ്യവതി തമ്പുരാട്ടിക്ക് ഓണത്തിന് പുതുവസ്ത്രം വാങ്ങാനാണ് തുക നൽകുന്നത്.രാജ ഭരണകാലത്ത് നടന്നുവന്ന ഉത്രാടക്കിഴി സമർപ്പണത്തിൻ്റെ പാരമ്പര്യമാണിത്.
ഇന്ന് രാവിലെ 11ന് വയസ്കര കുന്നിലെ വീട്ടിലെത്തിയാണ് കഴി സമർപ്പണം നടന്നത്.