മദ്യം വാങ്ങാൻ ആർടിപിസിആർ പരിശോധനാ ഫലമോ വാക്‌സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കി ഉത്തരവ് ഇറങ്ങി





തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യം വാങ്ങാൻ ആർടിപിസിആർ പരിശോധനാ ഫലമോ വാക്‌സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയുള്ള ഉത്തരവ് പ്രാബല്യത്തിൽ.

പലയിടത്തും രേഖകളില്ലാതെ എത്തിയവരെ മടക്കിയയച്ചു. കൂടാതെ ബെവ്‌കോ ഷോപ്പുകൾക്ക് മുന്നിൽ അറിയിപ്പുകൾ എഴുതിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മദ്യശാലകൾക്ക് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇന്നലെ ഹൈക്കോടതി വിമർശനം ഉന്നയിച്ചതിന് പിന്നാലെ ഇന്ന് മുതലാണ് രേഖകൾ നിർബന്ധമാക്കിയത്. സർക്കാരിന്റെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ട് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. പിന്നാലെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റിൽ പോകുന്നവർക്കും വാക്‌സിൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ പരിശോധനാഫലമോ നിർബന്ധമാക്കിയത്.

ഇതിനിടെ, ബെവ്കോ ഔട്ട് ലെറ്റുകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ പൂട്ടുകയാണ് ഉചിതമെന്ന് ഹൈക്കോടതി ഇന്ന് അഭിപ്രായപ്പെടുകയുണ്ടായി. 
أحدث أقدم