ഒഴിപ്പിക്കല്‍ ദൗത്യത്തിന് പ്രത്യേക വിമാനങ്ങള്‍ക്ക് അനുമതി തേടി ഇന്ത്യ; അഫ്ഗാനിസ്ഥാനിലെ സംഭവങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നതെന്നും വിദേശകാര്യമന്ത്രി


 
അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി പ്രത്യേക വിമാനങ്ങള്‍ക്ക് അനുമതി തേടി ഇന്ത്യ. ഇക്കാര്യം വ്യക്തമാക്കി എസ് ജയശങ്കര്‍ യുഎസ് വിദേശ കാര്യ സെക്രട്ടറിയുമായി സംസാരിച്ചു. 
എന്നാല്‍ വിമാനത്താവളത്തിന് പുറത്ത് നിലവില്‍ നിയന്ത്രണം ഇല്ലെന്ന നിലപാടാണ് യുഎസ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, അഫ്ഗാനിസ്ഥാനില്‍ലെ സ്ഥിതിഗതികള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ നേരത്തെ തന്നെ ഇന്ത്യ രക്ഷാ ദൗത്യങ്ങള്‍ ആരംഭിച്ചിരുന്നതായും റിപ്പോര്‍്ട്ടുകളുണ്ട്. വിവിധ നഗരങ്ങളില്‍ താലിബാന്‍ സ്വാധീനം പിടിച്ചെടുകുകം മുന്‍പ് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ 50 ഇന്ത്യക്കാരെ രക്ഷിച്ചിരുന്നു എന്നാണ് വിവരം. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രദേശങ്ങള്‍ താലിബാന്‍ പിടിച്ചടക്കുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഓഗസ്റ്റ് 11ന് ഹിന്ദാന്‍ വ്യോമതാവളത്തില്‍ നിന്ന് മസാരെ ഷരീഫിലെ ഇന്ത്യയുടെ കോണ്‍സുലേറ്റിലെ അംഗങ്ങളുമായി പറന്നുയര്‍ന്നെന്നാണ് വിവരം. 

കോണ്‍സുലേറ്റിന്റെ സുരക്ഷാ ചുമതലയുള്ള ഐടിബിപി ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചിരുന്നു എന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യോമസേനയുടെ സി 17 ഗ്ലോബല്‍മാസ്റ്റര്‍ വിമാനത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അതേസമയം, താലിബാനെ പേരെടുത്ത് കുറ്റപ്പെടുത്താതെയും പാക്കിസ്താനെ പരോക്ഷമായി പരാമര്‍ശിച്ചും യുഎന്‍ രക്ഷാസമിതിയില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്നതാണ് അഫ്ഗാനിസ്താനിലെ സംഘര്‍ഷങ്ങള്‍ എന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടി. യുഎന്‍ രക്ഷാ സമിതി സംഘടിപ്പിച്ച ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി എന്ന വിഷയത്തില്‍ ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയില്‍ സംസാരിച്ച മറ്റുരാജ്യങ്ങള്‍ താലിബാനെ പേരെടുത്ത് കുറ്റപ്പെടുത്തിയപ്പോളായിരുന്നു എസ് ജയ് ശങ്കര്‍ പരോക്ഷമായി വിമര്‍ശനം ഉന്നയിച്ചത്. അഫ്ഗാന്‍ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമായി വീണ്ടും മാറരുതെന്ന് യുഎന്‍ ഭീകരവിരുദ്ധ ഓഫീസ് സെക്രട്ടറി ജനറല്‍ വളാഡിമര്‍ ആവശ്യപ്പെട്ടു.


أحدث أقدم