ഓണക്കോടിക്കൊപ്പം പണം'; കുറ്റം ചെയ്തെന്നു കണ്ടാല്‍ നടപടിയെന്ന് സതീശൻ



തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ ഓണക്കോടിക്ക് ഒപ്പം പണം നല്‍കിയ വിഷയം അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. വിഷയം അന്വേഷിക്കാന്‍ ഡിസിസി പ്രസിഡന്‍റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സതീശന്‍ വ്യക്തമാക്കി. ചെയര്‍പേഴ്സണ്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പതിനായിരം രൂപ വിതരണം ചെയ്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെ രംഗത്തെത്തിയിരുന്നു.





  



أحدث أقدم