പഗ് ഇനത്തിൽപ്പെട്ട നായയാണ് മോഷണം പോയത്. മോഷണം പോയ നായയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പ്രതികളുടെ ബന്ധു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് കേസിൽ തുമ്പായത്.
നായയ്ക്കായി തിരിച്ചൽ നടത്തിവരുന്നതിനിടെയാണ് ഫേസ്ബുക്കിലെ ചിത്രം ശ്രദ്ധയിൽപ്പെട്ടത്. ഇത് പ്രതികളെ പിടികൂടാൻ പൊലീസിന് സഹായമായി.
നട്ടാശേരി സ്വദേശികളായ 20 കാരനായ ശ്രീദേവ്, 19കാരനായ ജസ്റ്റിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച നായയെ ഇവർ തൃശൂരിലെ ബന്ധുവിന് കൈമാറിയിരുന്നു.
എട്ട് മാസം പ്രായമുള്ള നായയെ വീട്ടുമുറ്റത്തെ കൂട്ടിൽ നിന്നാണ് ഇവർ മോഷ്ടിച്ചത്. തൃശൂരിലെത്തിയ പൊലീസ് നായയെ കണ്ടെത്തി ഉടമസ്ഥന് കൈമാറി. അറസ്റ്റിലായ ശ്രീദേവ് നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്.