വിവാഹ വാർഷികത്തിൽ വാഹനാപകടത്തിൽ യുവതി മരിച്ചു







തിരുവനന്തപുരം; വിവാഹ വാർഷികത്തിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മംഗലപുരം വാലികോണം ചീനിവിള തൊടിയിൽ വീട് കീർത്തന ഭവനിൽ‍ അർച്ചന (26) മരിച്ചത്. 

നാലാം വിവാഹവാർഷികത്തിലായിരുന്നു അർച്ചനയുടെ ദാരുണാന്ത്യം. ഭർത്താവ് രാഹുലിന് പരുക്കേറ്റു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പൗഡിക്കോണം ചെല്ലമംഗലം ദേവീക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.  അയിരൂപ്പാറ തേരുവിള ജം​ഗ്ഷനു സമീപമാണ് ഇവർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചത്. 

أحدث أقدم