സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു






ചെങ്ങന്നൂർ (ആലപ്പുഴ):  വെണ്മണിയില്‍ സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു. ഗോപന്‍, അനീഷ്, ബാലു എന്നിവരാണ് മരിച്ചത്.
ആലപ്പുഴ ജില്ലയിലെ വെണ്മണിയില്‍ ഇന്നലെ രാത്രിയില്‍ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ പോസ്റ്റിലിടിക്കുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തും മറ്റ് രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയുമാണ് മരിച്ചത്.
Previous Post Next Post