സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
Guruji 0
ചെങ്ങന്നൂർ (ആലപ്പുഴ): വെണ്മണിയില്‍ സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ഗോപന്‍, അനീഷ്, ബാലു എന്നിവരാണ് മരിച്ചത്.
ആലപ്പുഴ ജില്ലയിലെ വെണ്മണിയില്‍ ഇന്നലെ രാത്രിയില്‍ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ പോസ്റ്റിലിടിക്കുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തും മറ്റ് രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയുമാണ് മരിച്ചത്.