കോട്ടയത്ത് മാസ്‌ക് വെയ്ക്കാത്തതിനെ ചൊല്ലി തര്‍ക്കം; കോട്ടയം പോലീസ് കൺട്രാൾ റൂം ഗ്രേഡ് എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍


മാസ്‌ക്ക് വെയ്ക്കാത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് ജീപ്പില്‍ കയറ്റിയ യുവാവിന്റെ കാല്‍ വാഹനത്തിന്റെ ഡോറിനിടയില്‍ കുടുങ്ങി പരിക്കേറ്റു. സംഭവത്തില്‍ കോട്ടയം പൊലീസ് കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ് ഐ രാജുവിനെ ജില്ലാ പൊലീസ് മേധാവി ഡി ശില്പ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥനെതിരായ വകുപ്പുതല നടപടി.
 കോട്ടയം പള്ളം കരുണാലയം വീട്ടില്‍ എം കെ അജികുമാറിനാണ് പരിക്കേറ്റത്. ഇടതുകാലിന് പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. യുവാവിന്റെ പരാതിയില്‍ പൊലീസ് വകുപ്പുതല അന്വേഷണം ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ആശുപത്രിയില്‍ കഴിയുന്ന ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു യുവാവ്.
Previous Post Next Post