ഓട്ടോ ഡ്രൈവറെ യാത്രക്കിടെ കഴുത്തില്‍ തുണി മുറുക്കി അപായപ്പെടുത്താന്‍ ശ്രമം; ഒഡിഷ സ്വദേശി പിടിയില്‍



കൊയിലാണ്ടി: ദേശീയപാതയില്‍ ഓട്ടോ ഡ്രൈവറെ അപായപ്പെടുത്താന്‍ ശ്രമം. യാത്രക്കാരനായ ഒഡിഷ സ്വദേശി പിടിയില്‍. ബുധനാഴ്ച രാത്രിയാണ് സംഭവം. കല്ലായി സ്വദേശി ഫൈസലിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കരുണാകര ബഹറയാണ് പിടിയിലായത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ ഓട്ടോ വിളിച്ചത്. വെറ്റിലപ്പാറയില്‍ എത്തിയപ്പോള്‍ പിന്നിലൂടെ ഫൈസലിന്റെ കഴുത്തില്‍ തുണി മുറുക്കുകയായിരുന്നു. ഫൈസല്‍ ബഹളം വെച്ചതോടെ പ്രതി ഇറങ്ങി ഓടി. സംഭവമറിഞ്ഞ നാട്ടുകാര്‍ ഇയാളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Previous Post Next Post