കണ്ണൂർ/ വയോധികയുടെ മൃതദേഹം വീടിനകത്ത് കിടപ്പുമുറിയിലെ ശുചിമുറിയിൽ തീകത്തി മരിച്ച നിലയിൽ. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് കോട്ടയം പഞ്ചായത്തിലെ പൈക്കാട് ശോഭനാ നിവാസിൽ ഒ കെ അംബുജാക്ഷി (82) നെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അംബുജാക്ഷി സഹോദരിയുടെ മകൾക്കും ഭർത്താവിനുമൊപ്പം താമസിച്ചു വരികയായിരുന്നു.
ബുധനാഴ്ച വൈകിട്ട് ചായകുടിക്കാനായി അംബുജാക്ഷിയെ വീട്ടുകാർ വിളിച്ചെങ്കിലും കാണാതിരുന്നതോടെ മുറി തുറന്ന് പരിശോധിക്കുമ്പോഴാണ് മൃതദേഹം കാണുന്നത്. കതിരൂർ പൊലീസ് അന്വേഷണം നടത്തി വരുന്നു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ താണെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക്ക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയുണ്ടായി.