
തിരൂർ (മലപ്പുറം) : പോക്‌സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വ്യാജ സിദ്ധൻ മറ്റൊരു പീഡനക്കേസിൽ പിടിയിൽ. പറവണ്ണ ആലിൻചുവട് അമ്പലപ്പറമ്പിൽ നസിറുദീനെ (47)യാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ആറ് മാസം മുമ്പാണ് ഇയാൾ ആദ്യം പോക്‌സോ കേസിൽ അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലായിരുന്നു അറസ്റ്റ്.
പറവണ്ണയിൽ വ്യാജ സിദ്ധൻ ചമഞ്ഞ് ചികിത്സ നടത്തി വരികയായിരുന്നു ഇയാൾ. ഇവിടെ ചികിത്സക്കെത്തിയ സ്ത്രീയുടെ മകൾക്ക് നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്.
ഇതിലായിരുന്നു ആദ്യ അറസ്റ്റ്. ഇയാൾ ആറ് വിവാഹം കഴിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരീഷ്, സി.പി.ഒമാരായ ഷെറിൻ ജോൺ, അജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.