കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ദേശീയപാതയിൽ കളമശേരി എച്ച്.എം.ടി. ജംങ്ഷനു സമീപത്തായിരുന്നു അപകടം.
കോട്ടയം എടക്കുന്നം ചമ്പാലക്കൽ ഹാരിസിന്‍റെ മകൻ യാസിർ (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ 12.30നായിരുന്നു അപകടം.