കൊവിഡ് പ്രതിസന്ധിക്കിടയില്‍ പിഴയീടാക്കി ബുദ്ധിമുട്ടിക്കുന്ന കേരള പൊലീസിനെതിരെ ശബ്ദമുയര്‍ത്തി ജനങ്ങള്‍. ഒടുവിലായി തിരൂര്‍ പത്തനാപുരത്താണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് പിഴയിടാന്‍ നോക്കിയ പൊലീസുകാര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുയര്‍ന്നത്. പിഴയീടാക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെ ജനങ്ങള്‍ ഒച്ച വെക്കുകയും ഇവരെ വളയുകയും ചെയ്തു. ഒടുവില്‍ നാട്ടുകാരുടെ കൂട്ടമായുള്ള പ്രതിഷേധം കണ്ട് സംഭവസ്ഥലത്ത് നിന്ന് പൊലീസ് തടി തപ്പി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. Also Read - 'അന്റെ പുരയില്‍ അല്ല ഞാന്‍, പുറത്തേക്ക് ഇറങ്ങി കളിക്ക്, യൂസ്ലെസ്'; തങ്ങളുടെ മകന് ലീഗ് പ്രവര്‍ത്തകന്റെ ഭീഷണി പൊലീസിന്റെ സ്ഥിരം പരിപാടിയാണിതെന്ന് നാട്ടുകാരിലാള് പറയുന്നുണ്ട്. ' ഇതിവരുടെ സ്ഥിരം പരിപാടിയാണ്. കാലമെത്രയായി ഇത് തുടങ്ങിയിട്ട്. പൈസയുണ്ടാക്കാന്‍ വേണ്ടി മാത്രം നടക്കുകയാണോ. ഒരു മര്യാദ വേണ്ടേ. ആള്‍ക്കാരെല്ലാം വെറിപിടിച്ച് നടക്കുകയാണ്. എവിടെ നിന്നെങ്കിലും പത്തോ ഇരുനൂറോ ഒപ്പിച്ചാണ് സാധനം വാങ്ങാന്‍ വരുന്നത്,' വീഡിയോയില്‍ പറയുന്നതിങ്ങനെ. സമാനമായി വയനാട് ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്ടറല്‍ മജിസ്ട്രേറ്റിന്റെ ശ്രമങ്ങളെയും നാട്ടുകാര്‍ തടഞ്ഞു. കടക്കെണിയിലാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും മജിസ്ട്രേറ്റിനെ ബോധ്യപ്പെടുത്താന്‍ ചായക്കടക്കാരന് ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ കൂടി അയാള്‍ക്കൊപ്പം ചേര്‍ന്നതോടെ മജിസ്ട്രേറ്റിന് മടങ്ങേണ്ടി വരികയായിരുന്നു. വയനാട് പഴയ വൈത്തിരിയിലാണ് സംഭവം നടന്നത്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളുടെ പേരില്‍ മനുഷ്യത്വരഹിതമായി പിഴ ചുമത്തുന്നുവെന്ന് ആക്ഷേപങ്ങളുയരുന്ന പശ്ചാത്തലത്തില്‍ വയനാട്ടിലെ സംഭവം സമൂഹമാധ്യങ്ങളിലും ചൂടുപിടിച്ച ചര്‍ച്ചയാകുകയാണ്.
മര്യാദ ഇല്ലാത്ത പോലീസ് ...പണമില്ലാതെ ജനം വെറി പിടിച്ച് നടക്കുകയാണ്'; പൊലീസിനെ വളഞ്ഞ് നാട്ടുകാര്‍; തടിതപ്പി പൊലീസ്
ജോവാൻ മധുമല
0
Tags
Top Stories