കോട്ടയം; പശുകുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ ബെെക്കപകത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു;
അയ്മനം വല്യാട് സ്വദേശിയായ അരുണ്‍ ടിഎസാണ്(27) മരിച്ചത്.
തിങ്കളാഴ്ച വെെകുന്നേരമാണ് അപകടം സംഭവിച്ചത്. വല്യാടിനു സമീപത്തുവച്ചാണ് അപകടം സംഭവിച്ചത്. വല്യാട് റോഡിന്‍റെ ഒരു വശത്ത് കെട്ടിയ പശു അരുണിന്‍റെ ബെെക്കിന് കുറുകെ ചാടുകയായിരുന്നു.
തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബെെക്കുമായ് അരുണും സുഹൃത്തും റോഡിലേക്ക് മറിഞ്ഞുവീണു. വീഴ്ചയെ തുടര്‍ന്നാണ് അരുണിന്‍റെ തലക്ക് പരിക്കേറ്റത്.തുടര്‍ന്ന് സ്ഥലത്ത് കൂടിയ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
ബൂധനാഴ്ച അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കാനിരിക്കവേയാണ് അരുണ്‍ ചൊവ്വാഴ്ച മരണമടഞ്ഞത്.പിതാവ് സാബു, മാതാവ് രാജമ്മ, സംസ്കാരം വെെകിട്ട്.