കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറി, ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവേ ഷോക്കേറ്റു; 10 വയസ്സുകാരനടക്കം മൂന്ന് പേർ മരിച്ചു






കൊല്‍ക്കത്ത : വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചതിനെത്തുടർന്ന് മൂന്ന് പേര്‍ ഷോക്കടിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ഖര്‍ദയിലുള്ള കുടുംബത്തിലാണ് ദാരുണ സംഭവം. രാജ ദാസ് എന്നയാളും ഭാര്യയും 10 വയസ്സുള്ള മകനുമാണ് മരിച്ചത്. നാല് വയസ്സുകാരനായ മറ്റൊരു മകന്‍ രക്ഷപ്പെട്ടു. 

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വീട്ടിൽ വെള്ളം കയറിയിരുന്നു. രാജാദാസ് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിക്കവെയാണ് ഷോക്കേറ്റത്. ഓടിയെത്തിയ ഭാര്യക്കും മകനും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റും. ആശുപത്രിയിലെത്തിച്ചപ്പോൾ മൂവരും മരിച്ചതായി സ്ഥിരീകരിച്ചു. 


Previous Post Next Post