കോട്ടയം : രാഷ്ട്രീയത്തിനൊപ്പം ഇനി അഭിഭാഷകനായും കെ. ആർ. രാജൻ.
വിദ്യാർത്ഥിരാഷ്ട്രീയം മുതൽ പൊതുജീവിതത്തിൽ സജീവമായ കെ.ആർ. രാജൻ കെ.എസ്.യു -എസ്. സംസ്ഥാന പ്രസിസന്റായിരുന്നു. വാഴൂർ എൻ.എസ്.എസ് കോളജ് യൂണിയൻ ചെയർമാനായിരുന്നു.
12 വർഷം എൻ.എസ്.എസ്. മാനവ വിഭവശേഷി വിഭാഗം മേധാവിയായിരുന്നു. ഈ കാലയളവിലെ പ്രവർത്തന മികവിൽ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
പാമ്പാടി സ്വദേശിയായ രാജൻ 1985-ൽ സോവ്യറ്റ് റഷ്യയിൽ നടന്നലോക യുവജന മേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു.
മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
അഭിഭാഷകനായി എൻറോൾ ചെയ്ത കെ.ആർ. രാജനെ NCP സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയും , മന്ത്രി ഏ.കെ. ശശീന്ദ്രനും അഭിനന്ദിച്ചു.