നാളെ (സെപ്റ്റംബർ 15) നു കോട്ടയം ജില്ലയിൽ 90 കേന്ദ്രങ്ങളിൽ കോവിഷീൽഡ് വാക്സിൻ നൽകും


വാക്സിനേഷനായി cowin.gov.in  എന്ന പോർട്ടൽ വഴി ഇന്ന് (സെപ്റ്റംബർ 14) വൈകിട്ട് ഏഴു മുതൽ ബുക്ക് ചെയ്യാം. ജില്ലയിൽ സ്ഥിരം വാക്സിനേഷൻ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും നാളെ വാക്സിനേഷൻ നടക്കും. 

18 വയസിനു മുകളിലുള്ള ഇതുവരെ ഒന്നാം ഡോസ് ലഭിക്കാത്തവർക്കും രണ്ടാം ഡോസിന് അർഹരായവർക്കും ബുക്ക് ചെയ്യാം. കൂടാതെ എല്ലാ കേന്ദ്രങ്ങളിലും സ്‌പോട് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും. വാക്സിനേഷൻ കേന്ദ്രങ്ങൾ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയായിരിക്കും പ്രവർത്തിക്കുക.
Previous Post Next Post