വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ഒ​ളി​പ്പി​ച്ച 43 ലി​റ്റ​ർ വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി.

 

കോ​ട്ട​യം പാ​ലാ​യി​ൽ ഡ്രൈ ​ഡേ​യി​ൽ ക​ച്ച​വ​ടം ന​ട​ത്താ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 43 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി. പാ​ലാ മേ​വി​ട​യി​ലെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്. സംഭവത്തിൽ മേ​വി​ട സ്വ​ദേ​ശി പി.​ബി. രാ​ജീ​വി​നെ​ അറസ്റ്റ് ചെയ്തു.
ഇ​യാ​ളു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്ക് താ​ഴെ​യു​ള്ള ത​ട്ടി​ൽ​നി​ന്നു​മാ​ണ് മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്. അ​വി​ടെ പ്ര​ത്യേ​ക സം​വി​ധാ​ന​ത്തോടെ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഡ്രൈ ​ഡേ ആ​യ​തി​നാ​ൽ ബ്ലാ​ക്കി​ൽ വി​ൽ​പ്പ​ന ന​ട​ത്താ​നാ​ണ് ഇ​യാ​ൾ മ​ദ്യം വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.
أحدث أقدم