ആലുവയില്‍ 84കാരിക്ക് അരമണിക്കൂര്‍ ഇടവേളയില്‍ എടുത്തത് രണ്ട് ഡോസ് വാക്സീന്‍. സൗത്ത് വെള്ളരപ്പിള്ളി സ്വദേശിനി തണ്ടമ്മ പാപ്പുവിനാണ് രണ്ട് ഡോസ് വാക്സിനും കുത്തിവച്ചത്. ആശയക്കുഴപ്പമാണ് രണ്ടാമത്തെ വാക്സിനെടുക്കാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
തണ്ടമയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കഴിഞ്ഞ ദിവസം രാവിലെ മകനുമൊത്ത് വാക്സിനെടുക്കാനെത്തിയതാണ് തണ്ടമ്മ പാപ്പു. ആലുവ ശ്രീമൂലനഗരം സര്‍ക്കാര്‍ ആശുപത്രിയിലെ അനുഭവമെന്തെന്ന് തണ്ടമ പറയും.
അതെ,ആശയക്കുഴപ്പത്തിനിടെ നഴ്സ് തണ്ടമയ്ക്ക് രണ്ടാമത്തെ ഡോസ് വാക്സിനും കുത്തിവച്ചു. വിവരമറിഞ്ഞ ഡോക്ടര്‍മാര്‍ തണ്ടമയെ ഒരു മണിക്കൂര്‍ ഒബ്സര്‍വേഷന്‍ മുറിയിലിരുത്തി, വീട്ടിലേക്കയച്ചു. തുടര്‍ന്ന് ബന്ധുക്കളാണ് പരാതിയുമായെത്തിയത്. ഒരു ഡോസ് വാക്സിനെടുത്തവര്‍ പനിയും വിറയലുമായിരിക്കുമ്പോള്‍ രണ്ട് ഡോസ് ഒരുമിച്ചെടുത്ത തണ്ടമ്മ വീട്ടില്‍ സുഖമായിരിക്കുന്നു.