തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം റോയിയുടെ വേർപാടിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനം അറിയിച്ചു.
തിരുവനന്തപുരം : തലമുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം റോയിയുടെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനം അറിയിച്ചു.
നഷ്ടമായത് മികച്ച ജേർണലിസ്റ്റിനെയെന്ന് സംസ്ഥാന സെക്രട്ടറി ഉമേഷ് കുമാർ പറഞ്ഞു.സംസ്ഥാന കമ്മറ്റിക്കു വേണ്ടിയും ഒപ്പം ജേർണൽ ന്യൂസിന് വേണ്ടിയും ആദരാഞ്ജലികൾ അർപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ചോദ്യം ചെയ്യപ്പെടാത്ത പ്രൊഫഷണൽ പ്രതിബദ്ധതയും ആത്മാർഥതയും നിറഞ്ഞ വ്യക്തിത്വമായിരുന്നു കെ എം റോയിയെന്ന് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.വിവിധ വിഷയങ്ങളിലെ നിങ്അദ്ദേഹത്തിന്റെ അറിവ് ഉൾക്കാഴ്ചയുള്ളതായിരുന്നു.മഹാനായ മാധ്യമപ്രവർത്തകന്റെ വേർപാട് മാധ്യമരംഗത്തിന് വലിയ നഷ്‌ടമാണെന്നും കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സംസ്ഥാന പ്രസിഡന്റ് കെ ശ്രീകുമാർ,സെക്രട്ടറി ഉമേഷ് കുമാർ,ഖജാൻജി ജോവാൻ മധുമല എന്നിവർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.