കെ എസ് ആർ ടി സി യിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അടുത്തമാസം ഒന്ന് മുതൽ കുറച്ച ടിക്കറ്റ് നിരക്ക് നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കൊവിഡിന് മുന്പുള്ള നിരക്കിലേക്കാണ് മാറ്റുക. ബസ് ചാർജ് വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശയുണ്ട്. അത് സർക്കാർ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ലോ ഫ്‌ളോർ-വോൾവോ ബസുകളിൽ സൈക്കിൾ കൊണ്ടുപോകാൻ അനുമതി നൽകും. ഇലക്‌ട്രിക് സ്‌കൂട്ടറുകളും കൊണ്ടുപോകാം. ഇതിന്റെ നിരക്ക് ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.