കോഴിക്കടയുടെ മറവിൽ മദ്യവിൽപ്പന: എക്സൈസിനെ കണ്ട് ഓടിയ പ്രതി ഡാമിൽ വീണ് മരിച്ചു







ഇടുക്കി: എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപെടാൻ ഓടിയ ആൾ ഡാമിൽ വീണ് മരിച്ചു. കുളമാവ് സ്വദേശി ബെന്നിയാണ് (47) മരിച്ചത്. കുളമാവ് ഡാമിൽ വീണാണ് അപകടം. 

കോഴിക്കടയുടെ മറവിൽ ഇയാൾ മദ്യം വിറ്റിരുന്നു. ഇതേക്കുറിച്ച് വിവരമറിഞ്ഞ എക്സൈസ് സംഘം ഇവിടെ രിശോധനയ്ക്ക് എത്തുകയായിരുന്നു. എക്സൈസ് സംഘത്തെ കണ്ടതും ബെന്നി ഓടി. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം എടുത്തത്.


أحدث أقدم