പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി ലൈംഗിക ബന്ധം; കായികാധ്യാപിക അറസ്റ്റിൽ








ന്യൂയോർക്ക്. : പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലൈംഗികമായി ഉപയോഗിച്ച കുറ്റത്തിനു കായികാധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ടെയ്‌ലർ ആൻഡേഴ്‌സൺ എന്ന 38 കാരിയാണ് അറസ്റ്റിലായത്. സ്പോർട്‌സ് അക്കാദമിയായ ഐഎംജി അക്കാദമിയിൽ അധ്യാപികയായ ഇവർ ഏറെ നാളായി ഒളിവിലായിരുന്നു. എന്നാൽ തിങ്കളാഴ്ച ഇവർ പൊലീസിന് മുന്നിൽ കീഴടങ്ങി. വിദ്യാർഥിയുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ അക്കാദമിയിൽ നിന്ന് പുറത്താക്കിയിരുന്നു.

അധ്യാപിക വിദ്യാർഥിയെ ലൈംഗികമായി ഉപയോഗിക്കുന്ന വിവരം കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്ന സംഘമാണ് അക്കാദമിയെ അറിയിച്ചത്. ഇതിനോടകം തന്നെ ചില അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. കുട്ടിയോട് അന്വേഷിച്ചപ്പോൾ വിശദവിവരങ്ങൾ ലഭിച്ചു. ഇതോടെ അക്കാദമി ടെയ്‌ലറെപുറത്താക്കുകയും കുട്ടിയുടെ രക്ഷിതാക്കളെയും പൊലീസിനെയും വിവരമറിയിക്കുകയും ചെയ്തു. 

വിദ്യാർഥിക്ക് ഇവർ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ കൈമാറിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇവർ കുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ട് ബീച്ചിൽ പോവുകയും അവിടെ കാറിൽ വച്ച് ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തുവെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. 


Previous Post Next Post