തിരുവനന്തപുരം∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി. വെള്ളിയാഴ്ച വൈകിട്ട് പൊലീസിന്റെ കൺട്രോൾ റൂം നമ്പരിലാണ് (112) ഭീഷണി സന്ദേശം എത്തിയത്.
മുല്ലപെരിയാറിൽ ബോംബ് വച്ചിട്ടുണ്ടെന്നും അണക്കെട്ട് തകർക്കുമെന്നുമായിരുന്നു ഭീഷണി. പുരുഷനാണു വിളിച്ചത്. തൃശൂർ ജില്ലയിലെ മൊബൈലിൽ നിന്നാണ് ഫോൺ സന്ദേശം എത്തിയതെന്നു അന്വേഷണത്തിൽ മനസിലായി.
തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചുമതലയുള്ള സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ഫോൺവിളിച്ചയാളെ കണ്ടെത്താൻ തൃശൂർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.