ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.




   

തിരുവനന്തപുരം :നെയ്യാറ്റിന്‍കര ടൗൺഹാളിന്  സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച ഫോര്‍ഡ് കാറാണ് അഗ്നിക്കിരയായത്എ സി തകരാറിലായ വാഹനം നന്നാക്കാന്‍ എത്തിയതായിരുന്നു ഇവര്‍.വാഹനം നന്നാക്കിയ ശേഷം ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം.
 വാഹനത്തില്‍ നിന്ന് പുക ഉയരുന്നതു കണ്ടയുടനെ ഇവര്‍ പുറത്തിറങ്ങിയത് കാരണം വന്‍ അപകടം ഒഴിവായി.വാഹനം ഏറെക്കുറെ കത്തിനശിച്ചു. അഗ്നിശമന സേനയെത്തി വാഹനത്തിലെ തീ അണച്ചു.
Previous Post Next Post