പാമ്പാടി : കേരളത്തിൽ വീണ്ടും നായകൾക്ക് നേരെയുള്ള ആക്രമണം തുടരുന്നു. കോട്ടയം പാമ്പാടി ആലംപള്ളി പൊത്തൻപുറം മാരക്കപ്പള്ളി ഭാഗത്ത് വർഷങ്ങളായി നാട്ടുകാരുടെ പ്രിയങ്കരിയായ “ശകുന്തള ” എന്ന് നാട്ടുകാർ ഓമന പേരിട്ട് വിളിക്കുന്ന ഗർഭണിയായ നായക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരമായ ആക്രമണം.
നായ്ക്ക് വിഷം കൊടുത്ത ശേഷം അടിച്ചു അവശാക്കിയ നിലയിൽ കണ്ടെത്തി.
ഇന്നലെ രാവിലെ മുതൽ നിർത്താതെ കരയുകയും എഴുന്നേറ്റു നിൽക്കാൻ ശ്രമിക്കുമ്പോൾ മറിഞ്ഞു വീണുകൊണ്ടിരിക്കുകയും ചെയ്ത നായയെ കുറിച്ച് അറിഞ്ഞ മൃഗസ്നേഹിക്കുട്ടായ്മ മൃഗാശുപത്രിയിൽ എത്തിച്ച് പ്രഥമ ശൂശ്രുഷകൾ നല്കുകയും, കൂടുതൽ വിദഗ്ധ ചികിത്സക്കായി ചങ്ങനാശ്ശേരി ഗവണ്മെന്റ് വെറ്റിനറി ഹോസ്പിറ്റലിൽ എത്തിക്കുകയും വേണ്ട ചികിത്സകൾ നല്കുകയും ചെയ്തിരുന്നു.
പക്ഷെ നായ ചത്തു
എന്നാൽ നായയുടെ | മിണ്ടാപ്രാണികളെ ക്രൂരമായി ഉപദ്രവിക്കുന്ന സാമൂഹിക ദ്രോഹികൾക്കെതിരെ അധികാരികൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും , ഇത്തരക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും മൃഗസ്നേഹിക്കൂട്ടായ്മ പ്രവർത്തകരായ ജെബി സ്റ്റീഫൻ, സിജിൻ മാത്യു, സുനിൽകുമാർ വെള്ളാപ്പള്ളിൽ എന്നിവർ
അറിയിച്ചു നായയുടെ ജഡം ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്ക്കരിക്കും