നടുക്കടലിൽ പെട്ടുപോയ തെരുവുനായയെ തീരത്തെത്തിച്ച് പ്രണവ് മോഹൻലാൽ







നടുക്കടലിൽ പെട്ടുപോയ തെരുവുനായയെ രക്ഷിച്ച് തീരത്തെത്തിച്ച് നടൻ പ്രണവ് മോഹൻലാൽ. ലോക്ഡൗൺ കാലത്ത് ചെന്നൈയിൽ വച്ച് നടന്ന സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എന്നാണ് സൂചന. തെരുവുനായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിൽ. 

നടുക്കടലിൽ നിന്ന് പ്രണവ് നീന്തിവരുന്നതാണ് വിഡിയോയുടെ തുടക്കം, എന്നാൽ കരയോടടുക്കുമ്പോഴാണ് കയ്യിലൊരു നായയുണ്ടെന്ന് കാണാനാകുക. നീന്തിക്കയറിയ പ്രണവ് നായയെ സുരക്ഷിതമായി കരയിലെത്തിച്ച ശേഷം നടന്നു പോകുകയാണ്. മോഹൻലാലിന്റെ ചെന്നൈയിൽ വീടിന്റെ ബാൽക്കണിയിൽ നിന്ന് പകർത്തിയിരിക്കുന്നതാണ് ഈ വിഡിയോ. 

വിഡിയോ കണ്ടതും പ്രണനവിനെ ചാർളി എന്ന് വിളിച്ചാണ് ചിലർ വിശേഷിപ്പിക്കുന്നത്. ഇതാണ് യഥാർഥ ഹീറോയിസമെന്നും നായ്ക്കുട്ടിയെ രക്ഷിക്കാൻ പ്രണവ് കാണിച്ച ധൈര്യത്തെ അഭിനന്ദിക്കണമെന്നും ആരാധകർ കമന്റുകളിൽ കുറിക്കുന്നു. 
Previous Post Next Post