കൊടി സുനിക്ക് എസ്‌കോർട്ട് പോയി.. മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ..


        

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് എസ്‌കോർട്ട് പോയ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മദ്യം വാങ്ങിനൽകിയെന്നാണ് പരാതി. സിറ്റി പൊലീസ് കമ്മീഷണറാണ് മുന്നുപേരെയും സസ്‌പെൻഡ് ചെയ്തത്.ഒരു മാസം മുമ്പാണ് നടപടിക്ക് ആസ്പദമായ സംഭവം. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തലശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ബാറിൽ നിന്ന് മദ്യം വാങ്ങിനൽകിയത്.

ഇത് സംബന്ധിച്ച് കമ്മീഷണർക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതിൽ ആരോപണം ശരിയാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി.


Previous Post Next Post