വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; മൂന്ന് സ്ത്രീകളടക്കം അഞ്ച് പേര്‍ പിടിയില്‍

 

 
കോഴിക്കോട്- വാടക വീട് കേന്ദ്രീകരിച്ച് നടത്തിവരികയായിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മൂന്ന് സ്ത്രീകളുടക്കം  അഞ്ചുപേര്‍ അറസ്റ്റില്‍. ബേപ്പൂര്‍ അരക്കിണര്‍ റസ്വ മന്‍സിലില്‍ ഷഫീഖ് (32), ചേവായൂര്‍ തൂവാട്ട് താഴ വയലില്‍ ആഷിക് (24)  എന്നിവരും പയ്യോളി, നടുവണ്ണൂര്‍, അണ്ടിക്കോട് സ്വദേശികളായ മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത്.
ചേവായൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട പാറോപ്പടി ചേവരമ്പലം റോഡില്‍ കഴിഞ്ഞ മൂന്ന് മാസക്കാലമായി നരിക്കുനി സ്വദേശി ഷഹീന്‍ എന്നയാള്‍ വാടകക്കെടുത്ത വീട്ടിലാണ് പെണ്‍വാണിഭം നടത്തിയിരുന്നത്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വീട് പോലീസ് നിരീക്ഷണത്തിലായിരുന്നു.

Previous Post Next Post