ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ പോകുന്നു എന്നത് വാസ്തവവിരുദ്ധമായ പ്രചാരണമാണെന്ന് കെ.സുരേഷ് കുറുപ്പ്



തിരുവനന്തപുരം: ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ പോകുന്നു എന്നത് വാസ്തവവിരുദ്ധമായ പ്രചാരണമാണെന്ന് സിപിഎം നേതാവ് കെ.സുരേഷ് കുറുപ്പ്.

1972 മുതൽ ഇന്നുവരെയും സിപിഎം അനുഭാവിയാണ്. സിപിഎമ്മിനോട് ഒരു രാഷ്ട്രീയ അഭിപ്രായ വ്യത്യാസവുമില്ല.
 പാർട്ടി രാഷ്ട്രീയ ജീവിതത്തിന്റെ പ്രതിരൂപവും പതാകയും ആണ്. രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ആളല്ല. തെരഞ്ഞെടുപ്പുകളോ സ്ഥാനലബ്ധികളോ പ്രധാനം അല്ല. സ്വന്തം രാഷ്ട്രീയമാണ് മുഖ്യം”- ഫേസ്ബുക്ക് പോസ്റ്റില്‍ സുരേഷ് കുറുപ്പ് വ്യക്തമാക്കി.
Previous Post Next Post