പാലക്കാട് : വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു എന്നിവരാണ് ഒഴുക്കില്‍പെട്ടത്.
ഒഴിവ് ദിവസമായതിനാല്‍ ഇവര്‍ ഉള്‍പ്പടെ ഏഴംഗ സംഘമാണ് പുഴയിലെത്തിയത്. ഗൗതമും മാത്യുവും ഉള്‍പ്പടെ ഏഴംഗ സംഘമാണ് ഭാരതപ്പുഴയില്‍ എത്തിയത്. ഒരാള്‍ ഒഴുക്കില്‍പ്പെടുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിക്കുമ്ബോഴായിരുന്നു രണ്ടാമത്തെയാളും അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പെട്ടത്.
ഒറ്റപ്പാലം പൊലീസും ഷൊര്‍ണൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും രാത്രിയായതിനാല്‍ തെരച്ചില്‍ നിര്‍ത്തി. ദേശീയ ദുരന്ത നിവാരണ സേന മാന്നനൂര്‍ മുതല്‍ ചെറുതുരുത്തി വരെയുള്ള ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.
ഇന്ന് തിരച്ചിലിനായി നേവിയുടെ സഹായം തേടിയിട്ടുണ്ട്. അതിശക്തമായ മഴയും, പുഴയില്‍ ഒഴുക്ക് കൂടിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു.