തിരുവനന്തപുരം: കാട്ടാക്കടയിലെ കള്ള് ഷാപ്പില്‍ നിന്ന് കള്ളും പണവും ഭക്ഷണസാധനങ്ങളും മോഷണം പോയി. 38 കുപ്പി കള്ള്, 15 പ്ലേറ്റ് ഇറച്ചി, 10 പ്ലേറ്റ് കപ്പ, 2 കുപ്പി അച്ചാര്‍, ഒരു ട്രേ മുട്ട, കറി വിറ്റ വകയില്‍ ഉണ്ടായിരുന്ന 1500 രൂപ എന്നിവയാണ് മോഷ്ടിച്ചത്. ഇതില്‍ 9 കുപ്പി കള്ള് സാമ്പിള്‍ പരിശോധനയ്ക്ക് ശേഷം മാറ്റിവെച്ചിരുന്നതാണ്.
എ.ഐ.ടി.യു.സി യൂണിയന്‍ തൊഴിലാളികള്‍ നേരിട്ട് നടത്തുന്ന കള്ള് ഷാപ്പാണ് ഇത്. സതീഷനാണ് ലൈസന്‍സി ഓണര്‍. ഇതില്‍ 9 കുപ്പി കള്ള് കഴിഞ്ഞ വര്‍ഷത്തെ പരിശോധനയ്ക്ക് ശേഷം മാറ്റി വച്ചിരുന്ന സാമ്പിളുകളാണ്. ഇത് വീര്യമേറിയതും അപകടകാരിയുമാണ്. ഇത് ആരെങ്കിലും കുടിച്ചാല്‍ വലിയ വിപത്തുണ്ടാകുമെന്ന് ഷാപ്പ് തൊഴിലാളികള്‍ പറഞ്ഞു. കാട്ടാക്കട പോലീസ് കേസെടുത്തു.